ദുഃഖം തളം കെട്ടിയ ഖുദ്‌സിന്റെ മണ്ണും ഒലീവിന്റെ ചില്ലകളും ദുരന്ത കാഴ്ചകളാവുമ്പോൾ, എഫ് ബി സുഹൃത്തും സിറിയൻ കവയിത്രിയുമായ ലൈലാസ് സുർസൂർ മനസ്സിൽ പടർത്തിയ വരികൾ.
കണ്ണിലുടക്കിയപ്പോൾ വെറുതെയൊരു ശ്രമം, അറബിയിലുള്ള വരികൾ കമന്റിൽ.
ഖുദ്സിൻ തുറാബൊന്നു തൊട്ടു നോക്കി
കരമല്ലയെന്നുള്ളം ഖൽബിനാലെ
പിന്നെ ഞാൻ നീരാടിയാ മണ്ണിലായ്
പൊടിയിൽ കിടന്നു ഞാൻ മേലാകെ.
നിസ്സങ്കമായി ചൊല്ലുമെത്രയോ നാം
പരിശുദ്ധമാണാ മണ്തരികളും
ആശ്ചര്യമില്ലതിൽ വാരിപിടിക്കുവാൻ
ചോരയാൽ ചേരുവാൻ കാത്തിരിപ്പൂ.
ചോദിക്കയാണെന്റെ ജനതയോട്, ബന്ധിയായെത്ര നാൾ ഇനിയുമെന്ന്?
എത്രമേൽ ചോദിച്ചു ജനതയോടായ്!
ഇനിയെത്ര ബന്ധിയായി കഴിയുമെന്ന്?
നീട്ടുന്നു ഞാനെന്റെ ഹൃത്തടത്തെയും
ആരണ്ടിലാദ്യമാം ഖിബ്‌ല നേരെ
ആശിച്ചുപോകിലുമ്മീ രക്ത ദേഹവും
ഖുദ്‌സിൻ തുറാബില്ലുതിർന്നുവെങ്കിൽ!
നാശം പതിക്കട്ടെയധിനിവേശം-
പുതുസൗഹൃദം നെയ്ത മേലാളരിൽ
ശപിക്കുന്നു ഞാനാ കൂട്ടുകെട്ടഖിലവും
സഹതാപമാണുള്ളിലെന്നുമെന്നും!
തുച്ഛമാം കാശിനു വിറ്റു തീർത്തു
നിങ്ങളാ മണ്ണിനും കൂട്ടുചേർന്നു
ഓരോ തരിയ്ക്കതും വില പേശിയകലുമ്പോൾ
ഓരോ വിലയ്ക്കതും മണ്ണ്തിന്നു.
ഇനിയെന്ന് നീങ്ങുമീ ദുരിതമെല്ലാം
എന്നിങ്ങുചേരുമാ സുകൃതമെന്നിൽ!
പ്രാര്ഥിച്ചിടുന്നു ഞാൻ നാഥനോടായ്
ദുരിതം മറക്കും സുകൃതമെന്ന്!
***********************************
يا قدسُ, الهِندُ معكِ !
أرَى الْقُدسَ الغَريقَةَ في الدِمَاءِ
وَأَيدِي الهِنْدِ تُرْفَعُ بالدُعاءِ
ترى بلَدِي يشاركُ في دموعٍ
تُحاطُ بِها، وذَا أَدبُ العَزَاءِ
وَحاوَلتِ الصَهايِنةُ اقْتِرَابًا
لِتَسلُبَ كُلَّ قَلْبٍ كَالدِّمَاءِ
وَقالُوا الهندُ فِي صَفٍّ يَهُودِي
أَلَا هِندِي فَعَنْهُمْ فِي البَرَاءِ
بَكَتْ أَرْضِي وَيَبْكِي الْعَرَبُ فِيهَا
لَهُمْ أَبْدَى ‘الْمَهَاتْمَا’ فِي الْوَلَاءِ
وَكَمْ يَا قُدْسُ مِنْ مَدَدٍ وَعَدْنَا
تَرَى التَاريخَ فِي حَقِّ الوَفَاءِ
أَلَا أَنْتُمْ تَمَلَّكْتُمْ قُلُوبًا
وَقُدْسًا، كَيفَ تُملَكُ بِالدَّنَاءِ
تُؤيِّدُكُمْ قُلُوبٌ مِّلْئَ أَرْضٍ
لَكُمْ رَبٌّ يُبَارِكُ فِي السَّمَاءِ
فَلَا حُزْنٌ عَلى قُدْسٍ تَرَاهَا
تَبَسَّمَتِ الوُجوهُ وَفِي الْفَنَاءِ